കാസ്ട്രോയുടെ ജന്മദിന സന്ദേശത്തില്‍ യു.എസിനും ഒബാമക്കും വിമര്‍ശം

ഹവാന: 90ാം ജന്മദിനത്തില്‍ ആശംസനേര്‍ന്ന ക്യൂബന്‍ ജനതക്ക് ക്യൂബന്‍ വിപ്ളവനേതാവ് ഫിദല്‍ കാസ്ട്രോ നന്ദി അറിയിച്ചു. ഒൗദ്യോഗിക മാധ്യമങ്ങള്‍ക്ക് നല്‍കിയ നീണ്ട എഴുത്തില്‍ അദ്ദേഹം യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

 ഹവാനയിലെ കാള്‍ മാര്‍ക്സ് തിറ്ററില്‍ ശനിയാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിയില്‍ സന്നിഹിതനായെങ്കിലും അദ്ദേഹം സംസാരിച്ചില്ല.
പ്രസിഡന്‍റും സഹോദരനുമായ റാഉള്‍ കാസ്ട്രോ, വെനിസ്വേല പ്രസിഡന്‍റ് നികളസ് മദൂറോ എന്നിവര്‍ക്കൊപ്പമാണ് കാസ്ട്രോ ഇരുന്നത്.

പിന്നിട്ട നാളുകളെക്കുറിച്ചുള്ള സ്മരണകളും പങ്കുവെച്ച കാസ്ട്രോ, എഴുത്തിന്‍െറ അവസാനഭാഗത്താണ് ഒബാമയെയും യു.എസിനെയും വിമര്‍ശിച്ചത്. ജപ്പാനിലെ ഹിരോഷിമ സന്ദര്‍ശനവേളയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ യു.എസ് നടപടിയില്‍ ക്ഷമാപണം നടത്താതെ ഒബാമ നടത്തിയ പ്രസംഗം ഒൗന്നത്യം തീരെയില്ലാത്തതായിരുന്നുവെന്ന് കാസ്ട്രോ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.