ഇസ്തംബൂള്‍: ഇസ്തംബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഫോടനം നടത്തിയ ചാവേറുകള്‍ യാത്രക്കാരെ ബന്ദികളാക്കാന്‍ പദ്ധതിയിട്ടിരുന്നതായി തുര്‍ക്കി ദിനപത്രം. തോക്കും ബോംബും ഉപയോഗിച്ച് ചൊവ്വാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം തുര്‍ക്കിയില്‍ നടന്ന ഒരുപറ്റം ആക്രമണങ്ങളില്‍ ഏറ്റവും കടുത്തതാണ് ഇത്.
കൂട്ടക്കുരുതി നടത്തുന്നതിന് മുമ്പ് ഡസന്‍ കണക്കിന് യാത്രക്കാരെ വിമാനത്താവളത്തിനകത്ത് ബന്ദികള്‍ ആക്കാനായിരുന്നു പദ്ധതി.
എന്നാല്‍, മറ്റുള്ളവര്‍ക്ക് സംശയം തോന്നിയതിനാല്‍ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് സര്‍ക്കാര്‍ അനുകൂല പത്രമായ സബാഹ് റിപ്പോര്‍ട്ട് ചെയ്തു.
കടുത്ത ചൂടിലും അക്രമികള്‍ ധരിച്ചിരുന്ന ഓവര്‍കോട്ട് വിമാനത്താവളത്തിലെ യാത്രക്കാരിലും പൊലീസ് ഓഫിസര്‍മാരിലും സംശയം ജനിപ്പിക്കുകയായിരുന്നു. മൂന്നുപേരും കറുത്ത ജാക്കറ്റ് അണിഞ്ഞത് സി.സി.ടി.വി ദൃശ്യങ്ങളിലും ഉണ്ട്.
ആക്രമണത്തിന് പിന്നില്‍ ഐ.എസ് ആണെന്നും റഷ്യന്‍, ഉസ്ബെക്, കിര്‍ഗിസ് വംശജരാണ് ചാവേറുകള്‍ എന്നും പത്രം പറയുന്നു. റഷ്യയിലെ ചെച്നിയയില്‍ നിന്നുള്ള അഖ്മത്തെ് ചതയേവ് ആണ് ആക്രമണത്തിന്‍െറ ബുദ്ധികേന്ദ്രം. ഐ.എസിന്‍െറ ഇസ്തംബൂള്‍ സെല്ലിന്‍െറ ചീഫ് ആണ് ഇയാള്‍. ഇ്സതംബൂളിലെ സുല്‍താനെഹ്മത് ടൂറിസ്റ്റ് മേഖലയുടെ ഹൃദയഭാഗത്ത് രണ്ട് ബോംബാക്രമണങ്ങള്‍ നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നുവത്രെ.
ഫാതിഹ് ജില്ലയില്‍ ഫ്ളാറ്റ് വാടകക്കെടുത്ത് താമസിച്ചുവരുകയായിരുന്നുവെന്ന് അക്രമികള്‍ എന്ന് തുര്‍ക്കിയിലെ ഹുര്‍റിയത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. വീടിന്‍െറ വിരികള്‍ എപ്പോഴും താഴ്ത്തിയിട്ടിരുന്നതായും ഒരിക്കല്‍പോലും ഇവരെ കണ്ടിട്ടില്ളെന്നും അപരിചിതമായ രാസവസ്തുക്കളുടെ മണം അവിടെ നിന്നും പരന്നതിനെ തുടര്‍ന്ന് കെട്ടിടത്തിന്‍െറ ഉത്തരവാദപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും ഫ്ളാറ്റിന്‍െറ മുകള്‍നിലയിലെ താമസക്കാരി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.