ഇസ്ലാമാബാദ്: സൈനിക ശക്തി ഉപയോഗിച്ച് കശ്മീരികളുടെ ശബ്ദം അടിച്ചമർത്താൻ ഇന്ത്യക്ക് കഴിയില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മീർ വിഷയത്തിൽ പാകിസ്താൻ ആചരിക്കുന്ന കരിദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് നവാസ് ശരീഫിെൻറ പ്രസ്താവന.
ഇന്ത്യക്ക് സൈനിക ശക്തിയിലൂടെ കശ്മീരികളുടെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല. ആത്യന്തികമായി അവർ അവരുടെ സ്വാതന്ത്ര്യം നേടും. കശ്മീരിെന തർക്കമേഖലയായും കശ്മീരികളുടെ അവകാശങ്ങളെ ആദരിച്ചു കൊണ്ട് ഇന്ത്യ ജനഹിതപരിശോധന നടത്തണമെന്നും െഎക്യ രാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശ മേഖലകളിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നത് േലാക സമൂഹത്തെ വളരെയധികം ആശങ്കപ്പെടുത്തുന്നതാണെന്നും നവാസ് ശരീഫ് പറഞ്ഞു.
കശ്മീർ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വരാൻ കരിദിനാചരണത്തോടനുബന്ധിച്ച് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും നവാസ് സർക്കാർ റാലികളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ മരണത്തോടനുബന്ധിച്ചാണ് കശ്മീർ വീണ്ടും സംഘർഷാവസ്ഥയിലായത്. നാട്ടുകാരും ഇന്ത്യൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 46 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.