ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്‍െറ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഹാഫിസ് സഈദിന്‍െറ ജമാഅത്തു ദഅ്വയുടെ കീഴിലുള്ള മെഡിക്കല്‍ സംഘം കശ്മീര്‍ പ്രവേശത്തിന് അനുമതി തേടുമെന്ന് റിപ്പോര്‍ട്ട്. കശ്മീര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സഹായിക്കുന്നതിനാണ് 30 അംഗ സംഘം പ്രവേശാനുമതി തേടുന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ വിസക്ക് അപേക്ഷിക്കുമെന്ന് ജമാഅത്തു ദഅ്വ വക്താവ് അഹമ്മദ് നദീം വ്യക്തമാക്കി.
ജമാഅത്തു ദഅ്വക്കു കീഴിലുള്ള ‘മുസ്ലിം മെഡിക്കല്‍ മിഷന്‍’ എന്ന സംഘടനയുടെ വളന്‍റിയര്‍മാരാണ് വിസക്ക് അപേക്ഷിക്കുക. സൈന്യത്തിന്‍െറ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി നേത്രരോഗ വിദഗ്ധരും സംഘത്തിലുണ്ടാകും. പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി വിസ അനുവദിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, അനുമതിക്കായി പാക് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.
അതേസമയം, ഇന്ത്യ വിസ അനുവദിച്ചില്ളെങ്കില്‍ അതിനെതിരെ പ്രതിഷേധ പ്രകടനം നടത്തുമെന്ന് മെഡിക്കല്‍ മിഷന്‍ പ്രസിഡന്‍റ് ഡോ. സഫര്‍ ഇഖ്ബാല്‍ പറഞ്ഞു. കശ്മീരില്‍ പരിക്കേറ്റവരെ ഇന്ത്യ അവഗണിച്ച സാഹചര്യത്തിലാണ് തങ്ങള്‍ അവിടേക്ക് പോകാനൊരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.