സോമാലിയയില്‍ കാര്‍ ബോംബാക്രമണം; ഒമ്പതു മരണം

മൊഗാദിശു: സോമാലി തലസ്ഥാനമായ മൊഗാദിശുവില്‍ സുരക്ഷാ കെട്ടിടത്തിനുനേരെ നടന്ന കാര്‍ബോംബാക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാലുപേര്‍ ആക്രമികളും നാലുപേര്‍ സിവിലിയന്മാരുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തലസ്ഥാനത്തെ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റില്‍ ആക്രമണം നടത്തിയത് അശ്ശബാബ് ഗ്രൂപ്പില്‍പെട്ടവരാണെന്ന് സംശയിക്കുന്നതായി ക്യാപ്റ്റന്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. സുരക്ഷാ കെട്ടിടത്തിന്‍െറ കവാടത്തില്‍ രണ്ടു തവണകളിലായി ചാവേര്‍ കാര്‍ബോംബാക്രമണം നടത്തുകയായിരുന്നു. പിന്നീട് തുരുതുരെ വെടിവെപ്പുമുണ്ടായി. ഇതിനുശേഷം രണ്ടു തോക്കുധാരികള്‍ കെട്ടിടത്തിനുനേരെ കുതിച്ചെങ്കിലും സുരക്ഷാസേന അവരെ വെടിവെച്ചിട്ടതായി ഒരു പൊലീസ് ഓഫിസര്‍ അറിയിച്ചു. 15 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ കൂടാനും സാധ്യതയുണ്ട്. മൊഗാദിശുവില്‍ ഒരാഴ്ചക്കിടെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.