മലാല ഇപ്പോള്‍ കോടീശ്വരി

ലണ്ടന്‍: പാക് വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും നൊബേല്‍ ജേത്രിയുമായ മലാല യൂസുഫ് സായ് കോടീശ്വരിയായി മാറിയതായി ലണ്ടനിലെ ഡെയ്ലി മെയില്‍. 20 ലക്ഷം പൗണ്ട് (28.20 കോടി പാക് രൂപ) ആണ് മലാലയുടെ ആസ്തി. ‘ഞാന്‍ മലാല’ എന്ന ആത്മകഥയുടെ വില്‍പനയിലൂടെയും വിവിധ രാജ്യങ്ങളില്‍ നടത്തിവരുന്ന പ്രഭാഷണങ്ങളിലൂടെയുമാണ് ഈ യുവതി ഇത്രയും തുകയുടെ ഉടമസ്ഥയായത്.

മലാലയുടെ കുടുംബം തന്നെ കോടീശ്വരന്മാരായി മാറിയെന്നും പത്രം പറയുന്നു. മലാലയുടെ അവകാശ സംരക്ഷണത്തിനായി രൂപവത്കരിച്ച സലാറാസി എന്ന കമ്പനിയിലെ ഓഹരികളിലൂടെയാണ് കുടുംബം കോടീശ്വരന്മാരായത്. ഈ കമ്പനിയെ പാക് അധികൃതര്‍ നികുതികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.