വൈദികന്‍െറ വധം: ഐ.എസ് വിഡിയോ പുറത്തുവിട്ടു

പാരിസ്: വടക്കന്‍ പാരിസില്‍ വൈദികന്‍െറ കഴുത്തറുത്ത പ്രതികളില്‍ ഒരാള്‍ ഫ്രാന്‍സിന്‍െറ സുരക്ഷക്ക് ഭീഷണിയുയര്‍ത്തി സംസാരിക്കുന്ന വിഡിയോ ഐ.എസ് പുറത്തുവിട്ടു. 19കാരനായ അബ്ദുല്‍ മലിക് പെറ്റിറ്റ്ജീന്‍ എന്ന ആക്രമി ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡിന്‍െറയും പ്രധാനമന്ത്രി മാനുവല്‍ വാള്‍സിന്‍െറയും പേരെടുത്തു വിളിച്ചാണ് രാജ്യസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യുന്ന രാജ്യങ്ങളെ മുസ്ലിംകള്‍ ആക്രമിക്കണമെന്ന് ഇയാള്‍ പറയുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഐ.എസിന്‍െറ വാര്‍ത്താമാധ്യമമായ ‘അമാഖ്’ പുറത്തുവിട്ട വിഡിയോ റെക്കോഡ് ചെയ്ത തീയതി സ്ഥിരീകരിച്ചിട്ടില്ല.  സിറിയയില്‍നിന്ന് തുര്‍ക്കിയിലേക്ക് കടന്നയാളാണ് അബ്ദുല്‍ മലിക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.