ഹെൽസിങ്കി: ദൈര്‍ഘ്യമേറിയ പകല്‍ കാരണം അസാധാരണമായ രീതിയില്‍ റമദാന്‍ വ്രതമെടുക്കുന്നവര്‍ ലോകത്തുണ്ട്. ആ കൂട്ടത്തില്‍പെട്ടവരാണ് യൂറോപ്യന്‍ രാജ്യമായ ഫിൻലാൻഡിലെ മുസ്‍ലിംകള്‍. 21 മണിക്കൂറാണ് ഇവിടെ നോമ്പിന്‍റെ ദൈര്‍ഘ്യം. ഒട്ടും സൂര്യാസ്തമയമില്ലാത്ത സ്ഥലങ്ങളും ഫിൻലാൻഡിലുണ്ട്.
ഫിൻലാൻഡിലെ എസ്പൂ നഗരം. ഇവിടെ രാത്രിയുടെ ദൈര്‍ഘ്യം വെറും മൂന്ന് മണിക്കൂറാണ്. അതുകൊണ്ട് തന്നെ ഫിൻലാൻഡിലെ നോമ്പിനും അസാധാരണമായ ദൈര്‍ഘ്യമാണ്. 21 മണിക്കൂറാണ് ഇവിടെ പകല്‍. രാത്രിയായാലും പകല്‍ വെളിച്ചം മാറില്ല. മുറികളില്‍ കൃത്രിമമായി ഇരുട്ടൊരുക്കിയാണ് ഫിൻലാൻഡുകാര്‍ ഉറങ്ങുന്നത്. ജീവിതത്തിലുടനീളം പകല്‍ വെളിച്ചം ഇവരെ പിന്തുടരും. അതുതന്നെയാണ് ഇവിടത്തെ റമദാന്‍റെ സവിശേഷതയും.
അഞ്ഞൂറോളം മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ഫിൻലാൻഡില്‍ ജോലി ചെയ്യുന്നുണ്ട്. സ്വദേശികള്‍ക്കൊപ്പം വിദേശികളും മസ്ജിദുകളിലെ ഇഫ്താറുകളില്‍ സജീവമാണ്. എന്നാല്‍, ഇഫ്താര്‍ കഴിഞ്ഞ് പള്ളികളില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും ഫിൻലാൻഡുകാര്‍ അടുത്ത നോമ്പിലേക്ക് പ്രവേശിക്കും. രാത്രി നമസ്കാരം വരെ ഇവിടെ പകല്‍ വെളിച്ചത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.