ദശകങ്ങളോളം ഞങ്ങളുടെ കുടുംബത്തിന് സ്നേഹംതന്ന മണ്ണാണിത്. ആ സ്നേഹം ഇപ്പോഴും അമേത്തി നൽകുന്നുണ്ട്. സഹോദരന്റെ മരണത്തെ തുടർന്നാണ് അച്ഛൻ ആദ്യമായി വന്ന് അമേത്തിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതിനു മുമ്പ് സഞ്ജയ് ഗാന്ധിയും മണ്ഡലത്തെ പ്രതിനിധാനംചെയ്തു.
അച്ഛൻ എത്തുമ്പോൾ പച്ചപ്പില്ലാത്ത ഊഷര ഭൂമിയായിരുന്നു അമേത്തി. ജലസേചന പദ്ധതികളിലൂടെ കർഷകർക്ക് വെള്ളമെത്തിച്ചുകൊടുത്ത് ആ ഊഷരഭൂമിയെ അച്ഛൻ ഉർവരമാക്കി. സെയിൽ പോലുള്ള കമ്പനികളും, ഉഡാൻ പോലുള്ള അക്കാദമികളും, സഞ്ജയ് ഗാന്ധി ആശുപത്രിയുമെല്ലാം എന്റെ കുടുംബം മണ്ഡലത്തെ പ്രതിനിധാനംചെയ്ത കാലത്ത് ഉണ്ടാക്കിയതാണ്. അമേത്തിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന എത്രയോ റോഡുകളും ഹൈവേകളുമുണ്ടാക്കി. ഈ വികസന പ്രവർത്തനങ്ങളെല്ലാം ജനങ്ങൾ കണ്ടതാണ്.
എന്റെ കുടുംബം അമേത്തിയിലെ ജനങ്ങളോട് ഒരിക്കലും അഹങ്കാരം കാണിച്ചിട്ടില്ല. ഒരു കുടുംബമെന്ന നിലക്ക് ഒട്ടും അഹങ്കാരമില്ലാതെയാണ് എന്റെ കുടുംബത്തിലെ എല്ലാവരും പെരുമാറിയത്. പ്രധാനമന്ത്രിയായ സമയത്തും സ്വയം വണ്ടിയോടിച്ചാണ് അച്ഛൻ മണ്ഡലത്തിൽ വന്നിരുന്നത്. വലിയ വായിൽ വർത്തമാനങ്ങളോ കള്ളങ്ങളോ ഒന്നും അച്ഛൻ പറഞ്ഞില്ല. ചെയ്യാൻ കഴിയാത്തത് കഴിയില്ലെന്നുതന്നെ പറഞ്ഞു. കാരണം, എന്റെ കുടുംബത്തിന്റേത് നുണയുടെ രാഷ്ട്രീയമല്ല. സഹോദരൻ അമേത്തിയെ പ്രതിനിധാനംചെയ്തപ്പോഴാണ് സ്ത്രീകൾക്കായി സഹായ സംഘങ്ങളുണ്ടാക്കിയത്. അവയിൽ ചേർന്നവർക്കെല്ലാം അതിന്റെ ഗുണം ലഭിച്ചു. ഇത്തരത്തിൽ നിരവധി പരിപാടികളും പദ്ധതികളും ഞങ്ങൾ ഇവിടെ നടപ്പാക്കി. ചെയ്തതെല്ലാം മറച്ചുവെച്ച് അമേത്തിയിൽ ഒന്നും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളിലൂടെ നുണ പറഞ്ഞുപരത്തി.
ഏതാനും വർഷം മുമ്പ് സ്മൃതി ഇറാനി അമേത്തിയിൽ വരുമ്പോൾ രാഹുലിനെ തോൽപിക്കുക എന്ന ഏക ലക്ഷ്യമേ അവർക്കുണ്ടായിരുന്നുള്ളൂ. ഇവിടത്തെ ജനങ്ങളെ സ്നേഹിക്കാനോ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ വികസന പ്രവർത്തനങ്ങൾ നടത്താനോ വന്നതല്ല അവർ. അമേത്തിയിൽ മത്സരിച്ച് ഏത് വിധേനയും രാഹുലിനെ തോൽപിക്കണമെന്ന നിഷേധാത്മക രാഷ്ട്രീയമായിരുന്നു അവരുടേത്. അതിനായി വലിയ വലിയ സ്വപ്നങ്ങൾ നൽകി. 13 രൂപക്ക് പഞ്ചസാര നൽകുമെന്നുവരെ പറഞ്ഞു. എന്നാൽ ഒന്നും നടപ്പായില്ല. രാഹുൽ നടത്തിയ വികസന പദ്ധതികളെല്ലാം പാതിവഴിയിൽ നിർത്തിവെക്കുകയും ചെയ്തു. ഫുഡ് പാർക്ക് ഒരുദാഹരണം മാത്രം. അവർ എം.പിയായിട്ട് അഞ്ചുവർഷം കഴിഞ്ഞു. തന്റെ മന്ത്രാലയം വഴി അഞ്ചുകൊല്ലം കൊണ്ട് നടപ്പാക്കിയ അഞ്ച് പദ്ധതികളുടെ പേരുപോലും പറയാൻ അവർക്കാവില്ല. അവർ വരുന്നതുവരെ അഹങ്കാരമില്ലാത്ത സേവനത്തിന്റെ രാഷ്ട്രീയമായിരുന്നു ഇവിടെ. എന്നാൽ, ഇവിടത്തെ രാഷ്ട്രീയം തന്നെ അവർ മാറ്റിക്കളഞ്ഞു. നിഷേധാത്മക രാഷ്ട്രീയം മാത്രമേ അവർക്ക് അറിയൂ.
തീർച്ചയായും. ബി.ജെ.പി മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുന്ന പ്രോപഗണ്ട ജനങ്ങൾ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അവ വ്യാജമാണെന്നും വസ്തുതയല്ലെന്നും അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് പാകിസ്താനിലെ കാര്യങ്ങളാണ് അവർ പറയുന്നത്. ഇത് മനസ്സിലാക്കിയ ജനങ്ങൾക്ക് യഥാർഥ വിഷയങ്ങളിൽ നിന്ന് ചർച്ച വഴി തെറ്റിക്കുന്നതിൽ മടുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു. കാരണം വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവ അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.