കൊല്ലം: 10ാം ക്ലാസ് വിദ്യർഥിനി സ്കൂൾ കെട്ടിടത്തിെൻറ മൂന്നാം നിലയില്‍നിന്ന് ചാടിയ സംഭവത്തില്‍ രണ്ട് അധ്യാപികമാർക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ട്രിനിറ്റി ലൈസിയം സ്കൂളിലെ അധ്യാപകരായ സിന്ധു, ക്രെസൻറ് എന്നിവർക്കെതിരെയാണ് കേസ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാൻ കഴിയാത്തതിനാൽ പിതാവിെൻറ മൊഴി തിരുവനന്തപുരത്ത് കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലെത്തി െപാലീസ് രേഖപ്പെടുത്തി.
സ്കൂളിലെ സി.സി ടി.വി കാമറ ദൃശ്യങ്ങളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. എട്ടാം ക്ലാസുകാരിയായ തെൻറ ഇളയ മകളെ ശിക്ഷാ നടപടിയുടെ പേരിൽ ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തിയതിന് സിന്ധു എന്ന അധ്യാപികക്കെതിരെ സ്കൂൾ അധികൃതരോട് പരാതി പറഞ്ഞിരുെന്നന്ന് പിതാവ് പൊലിസിനോട് പറഞ്ഞു.തുടർന്നും ഇത് ആവർത്തിച്ചതിനാൽ ഇതിനെക്കുറിച്ച് അേന്വഷിക്കാൻ പോയ 10ാം ക്ലാസിൽ പഠിക്കുന്ന മൂത്തമകളെ അധ്യാപകർ ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇതുമൂലമുള്ള മനോവിഷമം മൂലമാണ് കുട്ടി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടിയതെന്നും പിതാവിെൻറ മൊഴിയില്‍ പറയുന്നു.
മറ്റൊരു അധ്യാപികയായ ക്രെസൻറ്, സിന്ധുവിന് പിന്തുണ നല്‍കി സംസാരിക്കുകയും കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച കൊല്ലത്തെ ആശുപത്രിയില്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും പിതാവ് മൊഴി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അധ്യാപകരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിനിയുടെ സഹപാഠികളിൽനിന്നും ദൃക്സാക്ഷികളിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.