1. മു​ത​ല​മ​ട വേ​ലാ​ങ്കാ​ട്ടി​ൽ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച തെ​ങ്ങു​ക​ൾ 2. പ​ല​ക​പ്പാ​ണ്ടി വ​ന​ത്തി​ൽ രാ​ത്രി ആ​ന​ക​ളെ തു​ര​ത്തു​ന്ന വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ

ജനവാസ കേന്ദ്രത്തിൽ 16 കാട്ടാനകൾ; തുരത്താൻ വനം വകുപ്പ്

മുതലമട: തെന്മലയോരത്ത് വ്യാഴാഴ്ച 16 കാട്ടാനകളുടെ സംഘം ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ചു. ആനക്കൂട്ടത്തെ രാത്രിയും ഓടിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. വേലാങ്കാട് മോഹൻദാസ്, ചീളക്കാട് പ്രശാന്ത് പ്രഭാകർ എന്നിവരുടെ തോട്ടങ്ങളിലാണ് ആനക്കൂട്ടമെത്തി ഒമ്പത് തെങ്ങുകൾ നശിപ്പിച്ചത്. നാല് കുട്ടികൾ ഉൾപ്പെടെ 16 ആനകളുടെ രണ്ട് സംഘമാണ് തെന്മലയോരത്തുള്ളത്.

നേരത്തെ ഉണ്ടായിരുന്ന ഏഴ് ആനകൾക്ക് പുറമെയാണ് പുതിയ ആനക്കൂട്ടം എത്തിയത്. പറമ്പിക്കുളം വഴി ഇറങ്ങിയതാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കാട്ടാനക്കൂട്ടം വർധിച്ചതിനാൽ ഇവയെ ചെമ്മണാമ്പതി വഴി പറമ്പിക്കുളത്തേക്ക് കടത്തിവിടാനുള്ള പരിശ്രമം വനംവകുപ്പ് ആരംഭിച്ചു. പലകപ്പാണ്ടി കരുതൽ കുണ്ടിൽ രാത്രിയും ആനകളെ പടക്കം പൊട്ടിച്ച് ഓടിക്കാനുള്ള ശ്രമം തുടരുന്നതായി റേഞ്ച് ഓഫിസർ പ്രമോദ് കുമാർ പറഞ്ഞു.

Tags:    
News Summary - 16 wild elaphants in the settlement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.