അഞ്ചൽ: അഞ്ചലിന് സമീപത്തെ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ സൗഹൃദം നടിച്ച് ബൈക്കിൽ കടത്തിക്കൊണ്ടു പോകവേ 18കാരൻ പിടിയിൽ. പുനലൂർ വിളക്കുടി കല്ലുവിള വീട്ടിൽ അരുണിനെയാണ് പൊലീസും പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടിയത്.
മുമ്പ് ട്രെയിനിൽ വെച്ച് കാമുകിയുടെ മുഖത്ത് ആസിഡൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ റെയിൽവേ പൊലീസിലും സ്കൂളിൽനിന്ന് ആസിഡ് മോഷ്ടിച്ചതിന് പുനലൂർ പൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്. പെൺകുട്ടിയെ കുളത്തൂപ്പുഴ, തെന്മല, കരവാളൂർ ഭാഗങ്ങളിൽ െവച്ച് പീഡിപ്പിക്കാൻ ശ്രമം നടന്നിരുന്നത്രേ.
കുട്ടിയെ കാണാതായ വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തിവരുകയായിരുന്നു. ഇതറിഞ്ഞ അരുൺ പെൺകുട്ടിയെ കരവാളൂർ ഭാഗത്ത് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിെടയാണ് പിടിയിലായത്. പെൺകുട്ടിയെ നിയമ നടപടികൾക്കു ശേഷം രക്ഷാകർത്താക്കൾക്കൊപ്പം വിട്ടു. പ്രതിയെ ഏരൂർ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.