ശമ്പളപരിഷ്കരണം പരിമിതികളുണ്ടെങ്കിലും നടപ്പാക്കും –മുഖ്യമന്ത്രി

കൊല്ലം: പരിമിതികളുണ്ടെങ്കിലും ഫെബ്രുവരിയില്‍ ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനായി ആരും സമരം ചെയ്യേണ്ടിവരില്ല. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവില്‍ സര്‍വിസിനെ കുറ്റപ്പെടുത്തി യു.ഡി.എഫ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറില്ല. സിവില്‍ സര്‍വിസ് കുറ്റം ചെയ്താലും  ജനാധിപത്യവ്യവസ്ഥയില്‍ മറുപടിപറയേണ്ടത് രാഷ്ട്രീയനേതൃത്വമാണ്. സിവില്‍ സര്‍വിസിനെ വിശ്വാസത്തിലെടുത്തുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാറിന്‍േറത്. സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍സേവനം ജനങ്ങള്‍ ആഗ്രഹിക്കുന്നു. അവകാശങ്ങള്‍ ചോദിക്കുന്നതിനൊപ്പം ഉത്തരവാദിത്തങ്ങള്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഫോര്‍മുലക്ക് സര്‍ക്കാര്‍ രൂപംനല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിലൂടെ സര്‍ക്കാറിന് വലിയ സാമ്പത്തികനേട്ടമാണുണ്ടാകുക. അതേസമയം, തൊഴില്‍രഹിതരായ യുവജനങ്ങളെ കണക്കിലെടുക്കാതെ സര്‍ക്കാറിന് മുന്നോട്ടുപോകാനാകില്ളെന്നും അദ്ദേഹംപറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എന്‍. രവികുമാര്‍ അധ്യക്ഷത വഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.