ഗുജറാത്തിലെ ഇരകളെ പുനരധിവസിപ്പിക്കാന്‍ ലീഗ് മുന്നിട്ടിറങ്ങും

കോഴിക്കോട്: അഹ്മദാബാദിലെ ദാനിലിംഡയില്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് ഇടയില്‍ കഴിയുന്ന കുടുംബങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കാന്‍ മുസ്ലിം ലീഗ് ഉത്സാഹിക്കുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദാനിലിംഡയിലെ സിറ്റിസണ്‍ നഗറില്‍ ലീഗ് പണിത് നല്‍കിയ വീടുകളില്‍ കഴിയുന്നവര്‍ക്ക്  കൈവശരേഖകള്‍ ലഭ്യമാക്കുന്നതിനും ലീഗ് പ്രയത്നിക്കും. മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കിയ 40 വീടുകളില്‍ 2004 മുതല്‍ ഒട്ടേറെ കുടുംബങ്ങള്‍ താമസിച്ചുവരുന്നുണ്ട്. മാലിന്യപ്രശ്നം ഇത്ര രൂക്ഷമല്ലാത്ത കാലത്താണ് അവിടേക്ക് പുനരധിവാസം നടന്നത്. ലീഗ് പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ മാത്രമല്ല ആയിരക്കണക്കിന് പേര്‍ ഇപ്പോഴും ഇവിടെ കഴിയുന്നുണ്ട്. കേരളത്തിലെ മറ്റ് സംഘടനകളൊന്നും പുനരധിവാസത്തിന് മുന്നിട്ടിറങ്ങിയതായി അറിയില്ല. സദുദ്ദേശ്യപരമായി ലീഗ് ചെയ്ത പ്രവൃത്തിയില്‍ കുറ്റം കണ്ടുപിടിക്കുക വളരെ എളുപ്പമാണെന്നും ഇരുനേതാക്കളും പറഞ്ഞു. മുസഫര്‍ നഗറിലും മുസ്ലിം ലീഗ് 64 വീടുകള്‍ നിര്‍മിച്ചുനല്‍കും. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചുവരുകയാണ്. ചെന്നൈ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ലീഗിന്‍െറ സംഭാവന എല്ലാവരും പ്രകീര്‍ത്തിച്ചതാണെന്നും ഇരുവരും പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായയില്‍ ഞങ്ങള്‍ക്ക് എതിരഭിപ്രായമില്ല. മുഖ്യമന്ത്രിക്കെതിരെ കത്തയച്ചിട്ടില്ളെന്ന് ആഭ്യന്തര മന്ത്രി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അക്കാര്യത്തില്‍ കൂടുതല്‍ ‘പോസ്റ്റുമോര്‍ട്ടം’ ആവശ്യമില്ളെന്നും താല്‍ക്കാലിക കൈയടി പ്രതീക്ഷിച്ച് എ.ഡി.ജി.പി ജേക്കബ് തോമസ് സര്‍ക്കാറിനെതിരെ പ്രസ്താവന നടത്തുന്നതില്‍ കഴമ്പില്ളെന്നും നേതാക്കള്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.