സഹിഷ്ണുതയാണ് ഏറ്റവും വലിയ ശക്തി –മുഖ്യമന്ത്രി

വളവന്നൂര്‍ (മലപ്പുറം): സമൂഹത്തില്‍ വര്‍ധിക്കുന്ന വര്‍ഗീയതയും സ്വജനപക്ഷപാതവും തടയാന്‍ മതേതരത്വത്തിന്‍െറ അടിത്തറ ഭദ്രമാക്കണമെന്നും കേരളത്തില്‍ നവോത്ഥാനത്തിന് ശക്തി പകര്‍ന്നത് മതേതരത്വമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കല്‍പകഞ്ചേരിക്കടുത്ത് വളവന്നൂര്‍ അന്‍സ്വാറുല്ല സംഘത്തിന്‍െറ 69ാം വാര്‍ഷികവും അന്‍സാര്‍ അറബിക് കോളജിന്‍െറ 50ാം വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 മതേതരത്വത്തിന് പോറലേറ്റാല്‍ അത് അപകടകരമാകും. മറ്റുള്ളവരെ മാനിക്കാനുള്ള വിശാല ഹൃദയം നമുക്കുണ്ടാകണം. സഹിഷ്ണുതയാണ് ഏറ്റവും വലിയ ശക്തി. തന്‍െറ വിശ്വാസം പൂര്‍ണമായും ശരിയാണെന്ന് ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ മറ്റുള്ളവരെ അംഗീകരിക്കാന്‍ സാധിക്കണം. അറബി ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും സര്‍വകലാശാലകളും കേരളത്തില്‍ ഉയര്‍ന്നു വരണം. ഭാഷകളെ വര്‍ഗീയ കണ്ണോടെ സമീപിക്കുന്നത് ശരിയല്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.