സർക്കാറിനെ വിലയിരുത്തേണ്ടത് ജനങ്ങളെന്ന് മുഖ്യമന്ത്രി

കോട്ടയം: സർക്കാറിനെ വിലയിരുത്തേണ്ടത് ജനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആരെങ്കിലും സ്വന്തമായി വിലയിരുത്തുന്നത് ശരിയല്ല. രമേശ് ചെന്നിത്തലയുടെ പേരിലുള്ള കത്തിന്‍റെ ഉള്ളടക്കത്തിലേക്ക് കടക്കുന്നില്ല. ഏതാനും ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് വന്നത് കൊണ്ട് അന്വേഷണം നടത്താൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല തന്നെ പറയുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിങ് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഈ മാസം 30 ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിർവഹിക്കും.യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി സോണിയ കോട്ടയത്ത് വെച്ച് കൂടിക്കാഴ്ച നടത്തും. ഓരോ നേതാക്കളെയും പ്രത്യേകം പ്രത്യേകമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോണിയയെ ക്ഷണിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ബി.ജെ.പി ഉൾപടെയുള്ള സംഘടനകൾ ആരോപിച്ചിരുന്നു. ഇത് പ്രോട്ടോകോൾ ലംഘമല്ലെന്നും രാജ്യത്തിന് വേണ്ടി ജീവൻ ബലി അർപ്പിച്ച രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനം അദ്ദേഹത്തിന്‍റെ വിധവ തന്നെ ഉദ്ഘാടനം ചെയ്യണമെന്നത് നാടാഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.