ബീഫിന്‍െറ പേരില്‍ വിവാഹവീട്ടില്‍ തല്ല്


നരിക്കുനി: നരിക്കുനി ഭരണിപാറയിലെ വിവാഹവീട്ടില്‍ ബീഫിന്‍െറ പേരില്‍ അതിഥികള്‍ തമ്മില്‍ തല്ല്. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കോഴിക്കോട്ടുനിന്നത്തെിയ ഒരുസംഘത്തിലെ അതിഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ബീഫ് ബിരിയാണി വിളമ്പിയതോടെ മൂന്നുപേര്‍ കഴിക്കാനൊരുങ്ങിയപ്പോള്‍ മറ്റു മൂന്നുപേര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. ബീഫ് കഴിക്കരുതെന്ന് ആക്രോശിച്ച് കഴിക്കാനൊരുങ്ങിയവരെ മര്‍ദിക്കുകയായിരുന്നു. അടിപിടി കാര്യമായതോടെ നാട്ടുകാരും ഇടപെട്ടു. തമ്മില്‍തല്ലിയവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.