പൊലീസ് ജോലി വാഗ്ദാനം: ചെന്നിത്തലയുടെ ഓഫിസിലെ നിയമനതട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം -വി.എസ്

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫിസുമായി ബന്ധപ്പെട്ട് നടന്ന നിയമനതട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത് രണ്ടാം സോളാര്‍ തട്ടിപ്പാണ്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി നിരുത്തരവാദപരമായ പ്രതികരണമാണ് നടത്തിയിട്ടുള്ളത്. ആഭ്യന്തരമന്ത്രിയുടെ കീഴിലെ പൊലീസിന്‍െറ അന്വേഷണം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസ് വകുപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ശരണ്യ പലരില്‍നിന്നും കോടികള്‍ തട്ടിയെന്ന പൊലീസ് ഭാഷ്യം പച്ചക്ക് വിഴുങ്ങാന്‍ കേരള ജനത തയാറല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.