തിരുവനന്തപുരം: യോഗ്യതയില്ലാത്തയാളെ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ശിപാര്‍ശ ചെയ്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറയും മന്ത്രി അബ്ദുറബ്ബിന്‍െറയും കുശിനിക്കാരനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. 110 അപേക്ഷകരെ തഴഞ്ഞാണ് യോഗ്യതയില്ലാത്ത ഡോ. മുഹമ്മദ് ബഷീറിനെ ചീഫ് സെക്രട്ടറി ശിപാര്‍ശ ചെയ്തത്.
സാധാരണ ഒരു പാനലിനെയാണ് ശിപാര്‍ശ ചെയ്യാറ്. രാഷ്ട്രീയ താല്‍പര്യം കണക്കിലെടുത്ത് നടത്തിയ ശിപാര്‍ശ നിയമവിരുദ്ധവും ഉന്നതവിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തുന്നതുമാണെന്ന് മനസ്സിലാക്കിയാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിസമ്മതം അറിയിച്ചത്. ഉമ്മന്‍ ചാണ്ടിയും സര്‍ക്കാറും പറയുന്ന നിയമവിരുദ്ധ കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്ന വിധേയനായി ചീഫ് സെക്രട്ടറി അധ$പതിച്ചെന്നും വി.എസ് പ്രസ്താവനയില്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.