ഉമ്മന്‍ ചാണ്ടിയുടെ തനിസ്വരൂപം അറിഞ്ഞിരുന്നെങ്കില്‍ നിതീഷ്കുമാര്‍ ക്ഷണിക്കില്ലായിരുന്നെന്ന് വി.എസ്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ തനിസ്വരൂപം അറിഞ്ഞിരുന്നെങ്കില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കില്ലായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍.എസ്.എസുമായി നടക്കുന്ന ഉമ്മന്‍ ചാണ്ടിയെ നിതീഷ്കുമാര്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ളെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ഗീയ ഫാഷിസത്തിനെതിരെ മതേതര ജനാധിപത്യത്തിന്‍െറ വിജയമാണ് ബിഹാറിലേതെന്ന് പ്രഖ്യാപിച്ചാണ് ഉമ്മന്‍ ചാണ്ടി ബിഹാറിലേക്ക് പോയത്. എന്നാല്‍, ബി.ജെ.പിയുടെ വര്‍ഗീയ ഫാഷിസ്റ്റ് നടപടികള്‍ക്കെതിരെ എന്തെങ്കിലുമൊന്ന് ഉമ്മന്‍ ചാണ്ടിയില്‍നിന്ന് കേരളീയര്‍ കേട്ടിട്ടില്ല. രണ്ടാഴ്ച മുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്തുപോലും ബി.ജെ.പിയെ  നോവിക്കാതിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.  ബി.ജെ.പി-വെള്ളാപ്പള്ളി നടേശന്‍ കൂട്ടുകെട്ടിനെതിരെപോലും ‘കമാ’യെന്നു മിണ്ടിയിട്ടില്ല. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും താലോലിക്കുന്ന ഉമ്മന്‍ ചാണ്ടി ബിഹാറിലെ മതനിരപേക്ഷതയുടെ വിജയത്തില്‍ ഊറ്റംകൊള്ളുന്നത് പരിഹാസ്യമാണ്. അദ്ദേഹത്തിന്‍െറ യഥാര്‍ഥവേഷം അറിയാവുന്ന കേരളത്തിലെ ജനങ്ങള്‍ ഇത് പുച്ഛിച്ചുതള്ളുമെന്നും വി.എസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.