സമത്വമുന്നേറ്റയാത്രക്ക് ശംഖുമുഖത്ത് ജലസമാധിയെന്ന് വി.എസ്

തിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വമുന്നേറ്റയാത്രയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. സമത്വമുന്നേറ്റയാത്ര ശംഖുമുഖത്തെത്തുമ്പോൾ ജലസമാധി യാത്രയാകും. ആറ്റിങ്ങലിലെത്തുമ്പോൾ വെള്ളാപ്പള്ളിയുടെ രൂപം നിക്കറും വെള്ള ഉടുപ്പുമായി മാറും.

11,000 കോടി രൂപയുടെ കോഴപ്പണം വെള്ളാപ്പള്ളിയുടെ കയ്യിലുണ്ട്. ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ ഈ പണം മുഖ്യമന്തിക്ക് കൈമാറാൻ വെള്ളാപ്പള്ളി തയ്യാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.