കൊല്ലം: വിരൽത്തുമ്പിൽ പുതിയൊരു ലോകം തീർത്തതിന് ‘ഗൂഗിളിന്’ നന്ദി പറഞ്ഞായിരുന്നു തുടക്കം. വാട്സ് ആപ്പിെൻറയും ഫേസ്ബുക്കിെൻറ കാര്യം പറഞ്ഞപ്പോൾ സംഗതി എല്ലാവർക്കും ഇഷ്ടമായി.എന്നാൽ, സോഷ്യൽ മീഡിയയിലെ കളികൾ കാര്യമാകുമെന്ന് വിശദീകരിച്ചതോടെ സദസ്സ് അത് ശ്രദ്ധയോടെ വീക്ഷിച്ചു.
ഹൈസ്കൂൾ വിഭാഗം ഐ.ടി പ്രോജക്ടിൽ വിദ്യാർഥികളെത്തിയത് കാലികപ്രസക്തിയും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളുമായായിരുന്നു.‘സോഷ്യൽ മീഡിയ ഒരു വൈറൽ ഫിവർ’ എന്ന തലക്കെട്ടിൽ കാഞ്ഞങ്ങാട് ഇക്ബാൽ എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാർഥിനി ഡോണ എലിസബത്ത് ബ്രിട്ടോയുടെ പ്രോജക്ടായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. അവതരണത്തിലൂടെയും കണക്കുകൾ ചൂണ്ടിക്കാട്ടിയും സോഷ്യൽ മീഡിയയിലെ കുട്ടികളുടെ കളികൾ കാര്യമാകുന്നുവെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകിയത്. സൈബർ ലോകത്തെ ചതിക്കുഴികളിൽ യു.പി സ്കൂൾ കുട്ടികളടക്കം കുടുങ്ങുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ ഞെട്ടിക്കുന്നതായിരുന്നു.
50 ഹൈസ്കൂൾ വിദ്യാർഥികളിൽ നടത്തിയ സർവേയിൽ 50 ശതമാനം വാട്സ് ആപ്പിെൻറയും 36 ശതമാനം ഫേസ്ബുക്കിെൻറയും ‘അടിമകളോ’, നിത്യോപയോഗകരോ ആണ്. ഭൂരിപക്ഷം കുട്ടികൾക്കും സ്വന്തമായി മൊബൈൽ ഫോൺ ഉണ്ടെങ്കിലും സൈബർ കുറ്റകൃത്യങ്ങളെകുറിച്ചോ ചതിക്കുഴികളെകുറിച്ചോ അറിയാത്തവരാണ് ഏറെയും. 2011 മുതൽ സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ അകപ്പെട്ട കേസിെൻറ കണക്കുകളും അവതരിപ്പിക്കപ്പെട്ടു.
സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളുടെ ഉപയോഗത്തിെൻറ അളവും പൊലീസിെൻറയും സൈബർ സെല്ലിെൻറയും കണക്കുകളും അടിസ്ഥാനമാക്കിയായിരുന്നു അവതരണം. സോഷ്യൽ നെറ്റ്വർക്കുകളിലെ ചതിക്കുഴികളെ തുറന്നുകാട്ടുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററി പ്രദർശിപ്പിച്ചാണ് പ്രോജക്ട് അവസാനിപ്പിച്ചത്.
ഇ–മാലിന്യം സൃഷ്ടിക്കുന്ന ആകുലതകൾ, ഭക്ഷ്യോൽപന്നങ്ങളിലെ വിഷാംശങ്ങൾ ഉയർത്തുന്ന ഭീഷണി തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.