മുട്ടത്ത് സ്വതന്ത്ര ജനകീയ മുന്നണി പ്രവർത്തകന് കുത്തേറ്റു

പഴയങ്ങാടി(കണ്ണൂർ): മുട്ടത്ത്  സ്വതന്ത്ര ജനകീയ മുന്നണി പ്രവർത്തകന് കത്തിക്കുത്തേറ്റു. മുട്ടത്തെ എസ്.എച്ച്. ഇസ്മായിലിനാണ് (35) കുത്തേറ്റത്.  മുട്ടം 16ാം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർഥി എസ്.കെ.ആബിദക്കെതിരെ മത്സരിക്കുന്ന ജനകീയ സ്വതന്ത്ര സ്ഥാനാർഥി ഹാരിസിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തകനാണ് ഇസ്മായിൽ. വയറിെൻറ വശത്ത് ഗുരുതരമായി പരിക്കേറ്റ ഇയാളെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് 4.30ഓടെ മുട്ടം ജുമാമസ്ജിദിന് സമീപത്ത് റോഡിൽ വെച്ചായിരുന്നു സംഭവം. സ്വതന്ത്ര സ്ഥാനാർഥിയുടെ പ്രചാരണ വാഹനം റോഡിെൻറ വശം നിർത്തിയിട്ട് ഉച്ചഭാഷിണിയിൽ വോട്ടഭ്യർഥന നടത്തുന്നതിനിടയിൽ  നിരവധി ഇരുചക്ര വാഹനങ്ങളിലും  ഏഴ് നാലുചക്ര വാഹനങ്ങളിലുമായി മുസ്ലിംലീഗ് പ്രവർത്തകരുടെ കൊട്ടിക്കലാശ വാഹനങ്ങളും സ്ഥലത്തെത്തുകയായിരുന്നു.

വാഹനത്തിൽ നിന്നിറങ്ങിയ ഒരു സംഘമാളുകൾ ഇസ്മായിലിനെ പിടികൂടി ബലമായി വാഹനത്തിൽ  കയറ്റുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് അക്രമികളിൽ നിന്ന് കത്തിക്കുത്തേറ്റത്. സ്വതന്ത്ര മുന്നണി പ്രവർത്തകരായ ഇ.എൻ. ശബീർ (30), കെ.ശുഹൈബ് (24) എന്നിവരെ  പട്ടിക കൊണ്ട്  അക്രമികൾ അടിച്ചുപരിക്കേൽപിക്കുകയും ചെയ്തു. ഇവർ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലം പൊലീസ് നിരീക്ഷണത്തിലാണ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.