ആലപ്പുഴ: ജെ.എസ്.എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മയുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് എം.എല്‍.എ വീണ്ടും കൂടിക്കാഴ്ച നടത്തി. ചാത്തനാട്ടെ ഗൗരിയമ്മയുടെ വസതിയില്‍ ഞായറാഴ്ച രാത്രി 8.15ഓടെ എത്തിയ തോമസ് ഐസക് അടച്ചിട്ട മുറിയില്‍ ഗൗരിയമ്മയുമായി മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു.
നിയമസഭാ സീറ്റ് ലഭിക്കാത്തതിന്‍െറ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ഗൗരിയമ്മയെ ഇടതുപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് സന്ദര്‍ശനം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയാല്‍ ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷപദങ്ങളുള്‍പ്പെടെ കാബിനറ്റ് പദവിയുള്ള സ്ഥാനങ്ങള്‍ നല്‍കാമെന്നതടക്കമുള്ള പാക്കേജുമായി കഴിഞ്ഞ വെള്ളിയാഴ്ച തോമസ് ഐസക്, ഗൗരിയമ്മയെ കാണാനത്തെിയിരുന്നു. എന്നാല്‍, ഗൗരിയമ്മ നിലപാടുകളില്‍ മാറ്റമില്ലാതെ കൂടുതല്‍ ചര്‍ച്ചകള്‍ക്കൊന്നും അന്ന് തയാറായില്ല.
ഇതിനത്തെുടര്‍ന്നാണ് സംസ്ഥാന നേതൃത്വത്തിന്‍െറ ദൂതനായി തോമസ് ഐസക് വീണ്ടും ഗൗരിയമ്മയെ വീട്ടിലത്തെി സന്ദര്‍ശിച്ചത്.
ചര്‍ച്ച തീര്‍ത്തും സൗഹൃദപരമായിരുന്നുവെന്നാണ് വിവരം. ഗൗരിയമ്മക്കൊപ്പം മറ്റു പാര്‍ട്ടി നേതാക്കളാരുമുണ്ടായിരുന്നില്ല. ഗൗരിയമ്മ ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാനും തയാറായില്ല. സി.പി.എം വഞ്ചിച്ചെന്ന നിലയില്‍ പ്രസ്താവന നടത്തുകയും ബി.ജെ.പിയുമായുള്ള ബന്ധം തള്ളാന്‍ തയാറാകാതിരിക്കുകയും ചെയ്ത ഗൗരിയമ്മയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫോണില്‍ ബന്ധപ്പെട്ടു.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് പിന്നീട് തോമസ് ഐസക് വീട്ടിലത്തെി സംസാരിച്ചത്.
തിങ്കളാഴ്ച തിരുവനന്തപുരത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഗൗരിയമ്മയുമായി നേരിട്ട് ചര്‍ച്ചക്കത്തെുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.