ഹജ്ജ്: ആദ്യഗഡു അടക്കേണ്ട തീയതി 23 വരെ നീട്ടി

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചവര്‍ ആദ്യഗഡു പണം അടക്കേണ്ട തീയതി 23 വരെ നീട്ടി. വിമാനക്കൂലി ഇനത്തില്‍ 81,000 രൂപയാണ് ആദ്യഗഡുവായി അടക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ എസ്.ബി.ഐയിലെ 32175020010 എന്ന അക്കൗണ്ട് നമ്പറിലോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ 318702010406009 എന്ന അക്കൗണ്ടിലോ ആണ് ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് പണം അടക്കേണ്ടത്. ബാങ്ക് റഫറന്‍സ് നമ്പര്‍ കവര്‍ ഹെഡുകള്‍ക്ക് ഹജ്ജ് കമ്മിറ്റിയില്‍നിന്ന് നല്‍കിയിട്ടുണ്ട്. പണം അടച്ചതിന്‍െറ ഒറിജിനല്‍ പേ-ഇന്‍ സ്ളിപ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹജ്ജ് കമ്മിറ്റിയില്‍ 23നകം ഹാജരാക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.