ന്യൂഡൽഹി: ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസുമാരായ ദീപക് മിശ്ര, കുര്യന്‍ ജോസഫ്, വി ഗോപാല ഗൗഡ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍റെ വാദമാണ് ഇന്ന് കോടതി കേള്‍ക്കുക. ഇദ്ദേഹം ഹര്‍ജിക്കാരെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ശബരിമലയില്‍ സ്‌ത്രീകളുടെ പ്രവേശനത്തിനുള്ള നിരോധം തുടരണമെന്നാണ് മറ്റൊരു അമിക്കസ്‌ക്യൂറിയായ കെ.രാമമൂര്‍ത്തിയുടെ നിലപാട്.
കേസ് ഭരണഘടന ബെഞ്ചിന് വിടണമെന്ന ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.