തിരുവനന്തപുരം: സി.പി. എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാർട്ടിയുടെ മദ്യനയമെന്ന് വി.എസ് അച്യുതാനന്ദൻ. ഫേസ്ബുക്സ് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടച്ച ബാറുകൾ തുറക്കുകയില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എവിടെയാണ് ആശയക്കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നു.
യു.ഡി.എഫ് നേതാക്കൾ ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും മുയലിനോടെപ്പം ഓടുകയും ആണ് ചെയ്യുന്നതെന്നും ഫേസ്ബുക്കിലെ കുറിപ്പിൽ വി.എസ് കുറ്റപ്പെടുത്തുന്നു. ഒരു ബാറും പൂട്ടിയിട്ടില്ല. വീര്യം കൂടിയ ബിയറും അതിനേക്കാൾ വീര്യം കൂടിയ വൈനും ഇവിടെ യഥേഷ്ടം വിൽക്കുന്നു. വ്യാജമദ്യം വിൽക്കപ്പെടുന്നതായും ആക്ഷേപമുണ്ട്. മയക്കുമരുന്നിന്‍റെയും കഞ്ചാവിന്‍റെയും ഉപഭോഗം വർധിച്ച് വരുന്നതായി കണക്കുകളും പഠനങ്ങളും പറയുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന വി.എസ്, വിജയ്മല്യക്ക് ഭൂമി അനുവദിച്ചതിനെയും ആക്ഷേപിക്കുന്നുണ്ട്.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഒരു പുതിയ ബാറും തുറക്കുകയില്ലെന്നും ഘട്ടം ഘട്ടമായി മദ്യവർജനം നടപ്പാക്കുമെന്നും വി.എസ് ഉറപ്പ് നൽകുന്നുമുണ്ട്.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.