കോഴി​ക്കോട്ട്​ സൂര്യാതപമേറ്റ്​​ രണ്ട്​ മരണം


മുക്കം: കോഴിക്കോട് ജില്ലയില്‍, സൂര്യാതപമേറ്റ് രണ്ട് പേര്‍ മരിച്ചു. പയ്യോളി അയനിക്കാട് വള്ളവുക്കുനിതാര കുഴിച്ചാല്‍ വി.ടി.കെ. ദാമോദരന്‍ (53), കാരശ്ശേരി തോട്ടക്കാട് പൈക്കാടന്‍ മല എളമ്പിലാശേരി കോളനിയിലെ രാമന്‍ (80) എന്നിവരാണ് മരിച്ചത്. കുറ്റ്യാടി പുഴയില്‍ ഊരത്ത് ജുമാമസ്ജിദിന് സമീപം മൊളോര്‍മണ്ണില്‍കടവില്‍ ജോലിചെയ്യുന്നതിനിടെയാണ് കല്‍പണിക്കാരനായ ദാമോദരനെ കുഴഞ്ഞുവീണ് മരിച്ചനിലയില്‍ കണ്ടത്തെിയത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമിക്കാന്‍ പോയ ദാമോദരനെ ചലനമറ്റ നിലയില്‍ കണ്ടത്തെുകയായിരുന്നു. 
ആദിവാസി വിഭാഗത്തില്‍പെട്ട രാമനെ വെള്ളിയാഴ്ച വൈകീട്ട് തോട്ടക്കാട് മരഞ്ചാട്ടി റോഡരികില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്തെിയത്. മദ്യപിച്ചതാവാമെന്ന് കരുതി ആദ്യം ആരും ശ്രദ്ധിച്ചിരുന്നില്ല. ദേഹമാസകലം പൊള്ളലേറ്റിട്ടുണ്ട്. മരപ്പണിക്കാരനായ ഇയാള്‍ക്ക് വെള്ളിയാഴ്ച ജോലിക്കിടെയാണ് സൂര്യാതപമേറ്റതെന്ന് കരുതുന്നു. ശാരദ, മിനി, ഷാജു, പരേതയായ ഓമന എന്നിവര്‍ മക്കളാണ്. അനിതയാണ് ദാമോദരന്‍െറ ഭാര്യ. അഖില്‍, അഭിന്‍  എന്നിവര്‍ മക്കളാണ്.  സഹോദരങ്ങള്‍: കണ്ണന്‍, ഗോവിന്ദന്‍, വത്സല, കാര്‍ത്യായനി. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പില്‍. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.