ചരല്‍കുന്നില്‍ തീരുമാനമുണ്ടാകുമെന്ന്​ കെ.എം. മാണി

കോട്ടയം: ചരല്‍കുന്ന് ക്യാമ്പില്‍ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി.
മുന്നണി മാറ്റം സംബന്ധിച്ച് ആകാംക്ഷ നിലനില്‍ക്കുന്നതിനിടെ​   കോട്ടയത്ത് പാര്‍ട്ടി എം.എല്‍.എമാരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും  എല്ലാവരുമെന്നും ഏക അഭിപ്രായക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയത്ത് ജോസ്.കെ.മാണി എംപിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഈ മാസം ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി  ക്യാമ്പിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. ക്യാമ്പിനുള്ള വിഷയനിര്‍ണയത്തിനായാണ് എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നതെന്നും മാണി പറഞ്ഞു.

ചരല്‍കുന്നില്‍ ചര്‍ച്ച ചെയ്യും –പി.ജെ. ജോസഫ്
കോട്ടയം: പാര്‍ട്ടി എല്ലാ വിഷയങ്ങളും ചരല്‍കുന്ന് ക്യാമ്പില്‍ ചര്‍ച്ചചെയ്യുമെന്ന് പി.ജെ. ജോസഫ്. പാര്‍ട്ടിയില്‍ ഒരു അഭിപ്രായമേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.