കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത്കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെ.എം മാണിക്കെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത്കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ്. കേരള കോണ്‍ഗ്രസ് മുന്നണി വിടുകയാണെങ്കില്‍ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മാണി വിലപേശല്‍ രാഷ്ട്രീയം നടത്തുകയാണ്. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ മാണിയെ ഫോണില്‍ സംസാരിച്ചിട്ടും നിഷേധാത്മകമായ നിലപാട് സ്വീകരിച്ച അദ്ദേഹത്തോട് ഇനിയും സന്ധി ചെയ്യേണ്ടാവശ്യമില്ളെന്നും സി.ആര്‍ മഹേഷ് വ്യക്തമാക്കി.
 
ഇത്തരം തരംതാണ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് വഴങ്ങാതിരിക്കാനുള്ള ഇച്ഛാശക്തിയും ആര്‍ജ്ജവും കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കുന്നതിന് പകരം കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെക്കുകയാണ് ചെയ്യേണ്ടതെന്നും സി.ആര്‍ മഹേഷ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലാണ് സി.ആര്‍ മഹേഷ് പ്രതികരിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.