പുതിയ മേച്ചില്‍പുറം കണ്ടത്തൊന്‍ മാണിയുടെ ശ്രമം –ആര്‍. ബാലകൃഷ്ണപിള്ള

കൊല്ലം: യു.ഡി.എഫ് ക്ഷയിച്ചതോടെ പുതിയ മേച്ചില്‍പുറം കണ്ടത്തൊനുള്ള ശ്രമമാണ് കെ.എം. മാണി നടത്തുന്നതെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. പാര്‍ട്ടിയുടെ കൊല്ലം നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷസംരക്ഷണം മുഖ്യലക്ഷ്യമാക്കി രൂപവത്കരിച്ചതാണ് കേരള കോണ്‍ഗ്രസ്. അവര്‍ ന്യൂനപക്ഷങ്ങളെയും പട്ടികജാതിക്കാരെയും കൊന്നൊടുക്കുന്ന ബി.ജെ.പി പാളയത്തിലേക്ക് പോകുന്നത് ശരിയല്ല. മാണി ഇപ്പോള്‍ യു.ഡി.എഫ് വിടുന്നതിന് ഒരു ന്യായീകരണവുമില്ല. കാരണം എല്ലാവര്‍ക്കും അറിയാം. മാണിയും കൂട്ടരും രാജിവെക്കണമെന്ന് പറയാന്‍ പി.പി. തങ്കച്ചന് അര്‍ഹതയില്ല. പി.ജെ. ജോസഫിനെയും സുരേന്ദ്രന്‍പിള്ളയെയും ഇടതുപക്ഷത്ത് നിന്ന് കൊണ്ടുപോയപ്പോള്‍ അന്ന് എം.എല്‍.എ സ്ഥാനം രാജിവെപ്പിച്ചില്ലായിരുന്നു. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെയും എം.പി. വീരേന്ദ്രകുമാറിന്‍െറ തോല്‍വിയെക്കുറിച്ചുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. അവ പുറത്തുവന്നാല്‍ രാഷ്ട്രീയപരമായി പലരുടെയും തലകള്‍ ഉരുളും. അധികം വൈകാതെ മാണിഗ്രൂപ് രണ്ടായി പിളരുമെന്നും പിള്ള പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.