കൊച്ചി: ലക്ഷ്മി നായര്‍ എന്ന സരിത എസ്. നായര്‍ മുഖേന തന്‍െറ ഭാര്യാസഹോദരന്‍ ടീം സോളാര്‍ കമ്പനിയുമായി ഡീലര്‍ഷിപ് കരാര്‍ ഒപ്പുവെച്ചിരുന്നെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ സോളാര്‍ കമീഷന് മൊഴി നല്‍കി. ഇതിന് സരിത കൈപ്പറ്റിയ ഒമ്പതുലക്ഷം രൂപ അറസ്റ്റിലാവുന്നതിനുമുമ്പ് തവണകളായി മടക്കിനല്‍കിയെന്ന് വ്യക്തമാക്കിയ സുബ്രഹ്മണ്യന്‍, ഡീലര്‍ഷിപ് കരാറിന്‍െറയും രസീതിന്‍െറയും പകര്‍പ്പുകള്‍ കമീഷന് കൈമാറി.
അതേസമയം, സരിതയെ പീഡിപ്പിച്ചെന്ന ആരോപണം നിഷേധിച്ച അദ്ദേഹം അവരുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടെന്ന് വ്യക്തമാക്കുന്ന ഫോണ്‍വിളി രേഖകള്‍ ശരിവെച്ചു. എന്നാല്‍, ഈ കാളുകളെല്ലാം സരിത വാങ്ങിയ പണം തിരികെ ചോദിക്കാനായിരുന്നു. ജയിലില്‍നിന്ന് ഇറങ്ങിയ സരിതയുമായി താന്‍ സംസാരിച്ചിട്ടില്ല.
ബിജു രാധാകൃഷ്ണനെ കണ്ടിട്ടില്ല. സരിത നേരിട്ടത്തെിയാണ് തന്നോട് വിവിധ സ്ഥാപനങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സഹായം അഭ്യര്‍ഥിച്ചതെന്നും ബിസിനസില്‍ പങ്കാളിയാവാന്‍ ക്ഷണിച്ചതെന്നും സുബ്രഹ്മണ്യന്‍ മൊഴി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.