സ്വാതന്ത്ര്യദിനാഘോഷത്തിന് വിപുല പരിപാടികള്‍

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന് സംസ്ഥാനമെങ്ങും വിപുലമായ ഒരുക്കങ്ങള്‍. കനത്ത സുരക്ഷാ സംവിധാനങ്ങളും പൊലീസ് ഏര്‍പ്പെടുത്തി. രാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും.
വിവിധ ജില്ലകളില്‍ മന്ത്രിമാരാണ് പതാക ഉയര്‍ത്തുക. സായുധസേനാ വിഭാഗങ്ങളുടെ പരേഡും നടക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ക്ളബുകളുടെയും ആഭിമുഖ്യത്തിലും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന പരേഡിനെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്യും.  രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ് മെഡലുകള്‍, കറക്ഷണല്‍ സര്‍വിസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍, ഫോറസ്റ്റ് മെഡലുകള്‍, എക്സൈസ് മെഡലുകള്‍, ട്രാന്‍സ്പോര്‍ട്ട് മെഡലുകള്‍ എന്നിവയും മുഖ്യമന്ത്രി സമ്മാനിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തേ മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ദേശീയപതാക ഉയര്‍ത്തണം. സ്കൂളുകളിലെല്ലാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.