സരിതയുടെ പുതിയ മൊഴി: എ.ജിയും ഡി.ജി.പിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

നെടുമ്പാശ്ശേരി: അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി എന്നിവരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂർ നീണ്ടു. സോളാര്‍ കമീഷന് മുമ്പിൽ സരിത നായർ പുതിയ വെളിപ്പെടുത്തൽ നടത്തിയ പശ്ചാത്തലത്തിലായിരുന്നു ചർച്ച‍.

കൊച്ചിയിൽ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കിയ മുഖ്യമന്ത്രി ഹെലികോപ്ടർ മാര്‍ഗം കോഴിക്കോട്ടേക്ക് പോകും. കോഴിക്കോട് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിയെ കരിപ്പൂര്‍ വിമാനത്താവളത്തിൽ മുഖ്യമന്ത്രി സ്വീകരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.