തൃശൂർ: പ്രശസ്ത സിനിമ തിരക്കഥാകൃത്ത് മണി ഷൊർണൂർ അന്തരിച്ചു. 71 വയസായിരുന്നു. രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ദേവരാഗം, ആമിന ടെയ് ലേഴ്സ്, കഥാനായകൻ, കൊട്ടാരം വീട്ടിലെ അപ്പുക്കുട്ടൻ, ഗ്രീറ്റിങ്സ്, സർക്കാർ ദാദ അടക്കം നിരവധി ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. 1989ൽ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ജാതകം എന്ന സിനിമയുടെ കഥ മണി ഷൊർണൂരിന്‍റേതായിരുന്നു.
1991ൽ സാജന്‍റെ ആമിന ടെയ് ലേഴ്സിന് തിരക്കഥ രചിച്ചു കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. ജയറാം ചിത്രങ്ങൾക്കായി നിരവധി തിരക്കഥകളാണ് മണിയുടെ തൂലികയിൽ പിറന്നത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പൂങ്കുന്നം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.