തിരുവനന്തപുരം: പാര്‍ലമെന്‍റില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ഇല്ലാത്ത രീതിയില്‍ ജനപിന്തുണ നഷ്ടപെട്ട കോണ്‍ഗ്രസിനെയാണ് മ്യൂസിയത്തില്‍ സ്ഥാപിക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ട പാര്‍ട്ടിയാണ് സി.പി.എം എന്ന ആന്‍റണിയുടെ പ്രതികരണം അദ്ദേഹത്തിന്‍െറ സ്ഥാനത്തിന് യോജിച്ചതായില്ല. സി.പി.എമ്മിെൻറ പിന്തുണയോടെയായിരുന്നു 2004 ല്‍ ആന്‍റണി കേന്ദ്രത്തില്‍ പ്രതിരോധ മന്ത്രിയായത് എന്ന കാര്യം മറന്നുപോകരുത്. കേരളം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭക്ക് അനുകൂലമായി പ്രചാരവേല ചെയ്യുകയാണ് ആന്‍റണി. ഇതിന് വേണ്ടി രാഹുല്‍ഗാന്ധിയെയും രംഗത്തിറക്കിയിരിക്കുകയാണ്. ഇതേ ആന്‍റണിയാണ് കേരളത്തില്‍ എന്ത് നടക്കണമെങ്കിലും കൈക്കൂലി നല്‍കണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് പ്രസ്താവിച്ചത്.
അഴിമതിയുടെ കണിക ഉണ്ടെങ്കില്‍പോലും വെച്ചുപൊറുപ്പിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് കോണ്‍ഗ്രസിന് എങ്കില്‍ ഒരു നിമിഷം പോലും വൈകാതെ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം. പാമോയില്‍, സോളാര്‍, ബാര്‍, ടൈറ്റാനിയം അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണ്. അങ്ങനെയുള്ള ഒരു മുഖ്യമന്ത്രിക്ക് വേണ്ടി പരസ്യ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേരളത്തില്‍ വന്ന രാഹുല്‍ ഗാന്ധിയുടെ അഴിമതി വിരുദ്ധ നിലപാടിനെ ആരും മുഖവിലക്കെടുക്കാന്‍ പോകുന്നില്ല. യു.പി.എ ഭരണകാലത്ത് 2 ജി സ്പെക്ട്രം, കല്‍ക്കരി കുംഭകോണം എന്നിവയിലൂടെ കോടി കണക്കിന് രൂപയുടെ അഴിമതിയില്‍ പങ്കാളിയായ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ ഭാഗമാണ് രാഹുല്‍ ഗാന്ധി. അദ്ദേഹം കേരളത്തില്‍ വന്ന് ഇത്തരം പ്രസ്താവന നടത്തിയാല്‍ ആരെങ്കിലും വിശ്വസിക്കുമോന്നും കോടിയേരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.