തനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ എതിർപ്പില്ല -ഉമ്മൻചാണ്ടി

തിരുവനന്തപുരം: തനിക്കെതിരായ നിയമനടപടിക്ക് ഡി.ജി.പി ജേക്കബ് തോമസിന് അനുമതി നൽകുന്നതിൽ എതിർപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാൽ, അനുമതി നൽകേണ്ടെന്ന് മന്ത്രിസഭാ യോഗം കൂട്ടായി തീരുമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയെ അനുഗമിച്ച ജെ.എസ്.എസ് ജനറൽ സെക്രട്ടറി രാജൻ ബാബുവിന്‍റെ നിലപാടിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് നിലപാട് അനുസരിച്ചല്ല അദ്ദേഹം പ്രവർത്തിച്ചത്. പൊതുജീവിതത്തിൽ പാലിക്കേണ്ട അതിർവരമ്പുകൾ അദ്ദേഹം ലംഘിച്ചു. വിഷയം യു.ഡി.എഫ് ചർച്ച ചെയ്ത് ഉചിത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.പി.എമ്മിന് മദ്യനയമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരുടെ ഇപ്പോഴത്തെ നിലപാടിൽ കള്ളക്കളിയുണ്ട്. മുയലിനൊപ്പം ഒാടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സി.പി.എം ചെയ്യുന്നത്. സർക്കാർ മദ്യനയ കാര്യത്തിൽ ഒത്തുകളിയുണ്ടെന്ന് ആരോപിച്ചവർക്ക് സുപ്രീംകോടതി വിധി വന്നപ്പോൾ മറുപടിയില്ലെന്നും ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.