സ്വന്തം കാര്‍ പൂട്ടിയ നിലയില്‍; മുഖ്യമന്ത്രി നിയമസഭയിലത്തെിയത് മറ്റൊരു കാറില്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റിലെ ഓഫിസില്‍നിന്ന് അടിയന്തരമായി പുറത്തുപോകാനിറങ്ങിയപ്പോള്‍ ഒന്നാംനമ്പര്‍ കാര്‍ പൂട്ടിയ നിലയില്‍. ഡ്രൈവറെ അവിടെയെങ്ങും കണ്ടതുമില്ല. ഇതോടെ അദ്ദേഹം മന്ത്രി കെ.സി. ജോസഫിന്‍െറ 99ാം നമ്പര്‍ കാറില്‍ യാത്രയായി.
ബുധനാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ മന്ത്രിസഭാ യോഗം ഏറെ വൈകിയിരുന്നു. 11.30ന് നിയമസഭയില്‍ നിശ്ചയിച്ച ചടങ്ങിലത്തൊന്‍ മന്ത്രിസഭായോഗത്തിനിടയില്‍ മുഖ്യമന്ത്രി ഇറങ്ങിപ്പോവുകയായിരുന്നു. മുഖ്യമന്ത്രി ആ സമയം പറുത്തിറങ്ങില്ളെന്ന വിശ്വാസത്തില്‍ ഡ്രൈവര്‍ അല്‍പം മാറി നിന്നതാണത്രെ. മുഖ്യമന്ത്രി പുറത്തുപോയതറിഞ്ഞ ഡ്രൈവര്‍ നിയമസഭയിലേക്ക് പാഞ്ഞു. മുഖ്യമന്ത്രി മടങ്ങിയശേഷം വീണ്ടും മന്ത്രിസഭ പുനരാരംഭിച്ചു. ശമ്പള കമീഷന്‍ റിപ്പോര്‍ട്ട്, അധ്യാപക പാക്കേജ് എന്നീ വിഷയങ്ങള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ നീണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.