എന്‍.സി.പി ഉണര്‍ത്തുയാത്രക്ക് തുടക്കം

കാസര്‍കോട്: എന്‍.സി.പി ‘ഉണര്‍ത്തുയാത്ര’ കാസര്‍കോട്ട് തുടങ്ങി. എന്‍.സി.പി പാര്‍ലമെന്‍ററി പാര്‍ട്ടി ഉപനേതാവും ലക്ഷദ്വീപ് എം.പിയുമായ പി.പി. മുഹമ്മദ്ഫൈസല്‍ ജാഥാലീഡര്‍ ഉഴവൂര്‍ വിജയന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുല ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ഓര്‍ത്തിരിക്കണമെന്ന് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ആദിവാസികള്‍, ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗം വിദ്യാര്‍ഥികളുടെ  ജീവിതത്തിനും ശാക്തീകരണത്തിനും ആരോ തടസ്സം നില്‍ക്കുകയാണ്. ഇവരെ തിരിച്ചറിഞ്ഞ് ആ ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ആനന്ദകുട്ടന്‍ സ്വാഗതം പറഞ്ഞു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. കൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ മാണി സി. കാപ്പന്‍, റസാഖ് മൗലവി, പ്രഫ. ജോബ് കാട്ടൂര്‍, സുല്‍ഫിക്കര്‍ മയൂരി, സുഭാഷ് പുഞ്ചേക്കാട്ടില്‍, ആലീസ് മാത്യു എന്നിവര്‍ സംബന്ധിച്ചു. 14 ജില്ലകളിലും സഞ്ചരിച്ച് യാത്ര ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.