വിധിയുടെ പകർപ്പ് കണ്ട ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

കോട്ടയം: മന്ത്രി കെ. ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കോടതി വിധി പകർപ്പ് കണ്ടതിന് ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ട് എന്ന കാര്യം ബാബു നേരത്തെ തന്നെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് മദ്യത്തിൻെറ ലഭ്യത കുറക്കാനുള്ള സർക്കാർ നിലപാട് തുടരും. ഈ തീരുമാനം ആർക്കും എതിരായുള്ളതല്ല. മദ്യനിരോധം എന്ന നയത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോവില്ല. മദ്യം പൂർണമായും ഇല്ലാതാക്കും. കൂടുതൽ വിവാദങ്ങളിലേക്കില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.