ബാർകേസിന്‍റെ ഉറവിടം മുഖ്യമന്ത്രിയെന്ന് കോടിയേരി

തിരുവനന്തപുരം: ബാർകോഴക്കേസിന്‍റെ ഉറവിടം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബാറുടമകളെ മന്ത്രിമാരുടെ അടുത്തേക്ക് പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ്. അടച്ചിട്ട ബാറുകൾ തുറന്നുകിട്ടാൻ ബാബുവിനെയും കുഞ്ഞാലിക്കുട്ടിയെയും കാണണമെന്ന് ബാറുടമകളോട് നിർദേശിച്ചത് ഉമ്മൻചാണ്ടിയാണ്. താൻ പണം വാങ്ങാൻ തയ്യാറായില്ലെന്നും അല്ലെങ്കിൽ താനും കുടുങ്ങുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിരുന്നു എന്നും എ.കെ.ജി സെന്‍ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.

കെ.ബാബുവിന്‍റെ രാജിക്കത്ത് പോക്കറ്റിലിട്ട് നടക്കാതെ ഗവർണർക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണർക്ക് രാജിക്കത്ത് നൽകാതെ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി ബാബുവിനെ മന്ത്രിയായി നിലനിർത്താമെന്ന മുഖ്യമന്ത്രിയുടെ പദ്ധതി നടപ്പായില്ലെന്നും കോടിയേരി പറഞ്ഞു.
വിജിലൻസ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്ന സർക്കാർ നിലപാട് തന്നെയാണോ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കുമെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.