രാജിവെക്കില്ല; ഏത് അന്വേഷണത്തെയും നേരിടും –മുഖ്യമന്ത്രി

മലപ്പുറം: സോളാർ കേസിൽ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സരിതാ നായരുടെ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സോളാർ കമീഷനിൽ 14 മണിക്കൂർ താൻ മറുപടി പറഞ്ഞിട്ടും ഒന്നും ചോദിക്കാത്ത വക്കീലിൻെറ കക്ഷിയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസമാണ് തൻെറ ശക്തി. രാജിവെക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണം എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുചോദ്യം. ധാർമ്മികതക്കും അപ്പുറത്താണ് മനസാക്ഷിയുടെ ശക്തി. വിഷയത്തിൽ യു.ഡി.എഫിലെ ഘടക കക്ഷികളുമായും ഹൈകമാൻഡുമായും ചർച്ച നടത്തും. മാധ്യമങ്ങളെ കാണുമ്പോൾ മുഖ്യമന്ത്രിക്കൊപ്പം ആര്യാടൻ മുഹമ്മദും ഉണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.