ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക് 12നും 13നും

കൊച്ചി: എസ്.ബി.ടി ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും പണിമുടക്കുന്നു. ഈ മാസം 12,13 തീയതികളിലാണ് പണിമുടക്ക്. രണ്ടുദിവസവും അസോസിയേറ്റ് ബാങ്കുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. 13ന് രാജ്യത്തെ മുഴുവന്‍ ബാങ്കുകളിലെ ജീവനക്കാര്‍ ചേര്‍ന്നാണ് പണിമുടക്കെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11ന് പ്രതിഷേധ റാലികളും 12ന് രാവിലെ മുതല്‍ 13ന് വൈകുന്നേരം അഞ്ചുവരെ 32മണിക്കൂര്‍ നിരാഹാര സത്യഗ്രഹവും സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

കിട്ടാക്കടം തിരിച്ചുപിടിക്കുക, പൊതുമേഖലാ ബാങ്ക് ലയന നയം തിരുത്തുക, ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവത്കരണ തീരുമാനം പിന്‍വലിക്കുക, മന$പൂര്‍വം വായ്പ കുടിശ്ശികയാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും യൂനിയനുകള്‍ ഉന്നയിക്കുന്നുണ്ട്. എ.ഐ.ബി.ഇ.എ ജനറല്‍ സെക്രട്ടറി സി.ഡി. ജോണ്‍സന്‍, എ.ഐ.ബി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഡി. ഗോപിനാഥ്, പി.പി. വര്‍ഗീസ്, അനിയന്‍മാത്യു, കെ. സത്യനാഥന്‍, പി. മനോഹര്‍ലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.