പാലക്കാട്: യാക്കരയില്‍ സഹോദരന്‍മാരേയും ഭാര്യമാരേയും കാണാതായ സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത് പൊലീസ് ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തു. കാണാതായ യഹ്യ, ഈസ എന്നിവരുടെ പിതാവും പാലക്കാട് യാക്കര സ്വദേശിയുമായ വിന്‍സന്‍റ്, ഭാര്യ എല്‍സി എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്.
മക്കള്‍ അപ്രത്യക്ഷരാകുന്നതിനുമുമ്പ് സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടിരുന്നോ, മേയ്18ന് ശ്രീലങ്കയിലേക്കെന്ന് പറഞ്ഞുപോയശേഷം ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടോ എന്നീ കാര്യങ്ങളാണ് പ്രധാനമായും ഇവരില്‍നിന്ന് ചോദിച്ചറിഞ്ഞത്. രണ്ടാമത്തെ മകനേയും ഭാര്യയെയും അനുകരിച്ച് മൂത്തമകനും ഭാര്യയും മതം മാറുകയായിരുന്നെന്ന് പിതാവ് മൊഴി നല്‍കി. വിദേശത്തുള്ള ഇവരുടെ സഹോദരീഭര്‍ത്താവിനെ രണ്ടുപേരും ചേര്‍ന്ന് മതം മാറ്റാന്‍ ശ്രമിച്ചതായും വിന്‍സന്‍റ് പൊലീസിനോട് പറഞ്ഞു.
കോഴിക്കോട്ടെ സ്ഥാപനം മുഖേനയാണ് മക്കള്‍ മതം മാറിയത്. ഇതിനുശേഷം ഇവര്‍ തുടര്‍ച്ചയായി മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സന്ദര്‍ശിച്ചതായി വിന്‍സന്‍റ് പൊലീസിനെ അറിയിച്ചു. യഹ്യയും ഈസയും നാടുവിട്ടതിന്‍െറ രണ്ടുദിവസം മുമ്പ് നീട്ടിവളര്‍ത്തിയ താടിയും മുടിയും വെട്ടി ചെറുതാക്കിയിരുന്നെന്നും അദ്ദേഹം അറിയിച്ചു.
ഇവരെ കാണാനത്തെിയവരെക്കുറിച്ച് പൊലീസ് വിന്‍സന്‍റില്‍നിന്നും എല്‍സിയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ശ്രീലങ്കയിലേക്കെന്ന് പറഞ്ഞ് പോയ മക്കള്‍ ജൂലൈ അഞ്ചിന് വിന്‍സന്‍റുമായി വാട്സ് ആപ് വഴി ബന്ധപ്പെട്ടിരുന്നു. രണ്ടാമത്തെ മകന്‍ യഹ്യയാണ് സന്ദേശമയച്ചത്. അതില്‍ പറയുന്നതിങ്ങനെ: ‘ഞങ്ങള്‍ ശ്രീലങ്കയില്‍ എത്തിയിട്ടില്ല, എവിടെയാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ല. ആരെങ്കിലും ചോദിച്ചാല്‍ വ്യവസായത്തിനായി ശ്രീലങ്കയില്‍ പോയെന്ന് പറഞ്ഞാല്‍ മതി, ഇപ്പോള്‍ വിളിക്കാന്‍ കഴിയില്ല, പിന്നീട് ബന്ധപ്പെടാം’. തങ്ങള്‍ ബന്ധപ്പെട്ട വിവരം പുറത്തുപറയേണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു.
അതേസമയം, മക്കള്‍ക്ക് പ്രശസ്ത മതപ്രഭാഷകനുമായി ബന്ധമുണ്ടെന്നും അയാളുടെ പേര് സാക്കിര്‍ നായിക്ക് എന്നാണ് ഓര്‍മയെന്നും മരുമകനെ മതം മാറ്റാന്‍ ഇയാളുടെ അടുത്തേക്കാണ് കൊണ്ടുപോയതെന്നും വിന്‍സന്‍റ് ചാനലുകളോട് പറഞ്ഞു. യഹ്യയേയും ഭാര്യ മറിയത്തേയും കഴിഞ്ഞ മേയ് 15 മുതലും ഈസയേയും ഭാര്യ ഫാത്തിമയേയും മേയ് 18 മുതലും കാണാനില്ളെന്ന് കാണിച്ചാണ് വിന്‍സന്‍റ് പൊലീസില്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.