മലയാളികളുടെ ഐ.എസ് ബന്ധം: ബന്ധുക്കള്‍ ഡിജിറ്റല്‍ തെളിവ് കൈമാറി

തിരുവനന്തപുരം: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍, ചില പരാതിക്കാര്‍ തങ്ങളുടെ മക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയമുണ്ടെന്ന് മൊഴി നല്‍കി. ഇത് സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ഇവര്‍ കൈമാറി.
ഐ.എസില്‍ മലയാളികള്‍ ചേര്‍ന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയും  അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ 22 ഓളം പരാതികളാണ് ലഭിച്ചത്.
തിങ്കളാഴ്ച ഇന്‍റലിജന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പങ്കെടുത്ത എ.ഡി.ജി.പി ആര്‍. ശ്രീലേഖ തിരിച്ചത്തെിയാലുടന്‍ കേസുകള്‍ ദേശീയ ഏജന്‍സിക്ക് കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകും. കേന്ദ്രത്തില്‍നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ശ്രീലേഖക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇതിന്‍െറ അടിസ്ഥാനത്തില്‍ കേരള പൊലീസ് സമാന്തര അന്വേഷണം നടത്തിയേക്കും. കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ തക്ക തെളിവുകള്‍ സ്വരൂപിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, തിരുവനന്തപുരത്ത് കാണാതായ ഫാത്തിമ നിമിഷയുമായി ബന്ധപ്പെട്ട കേസില്‍ ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈ.എസ്.പി വിജയന്‍െറ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫാത്തിമയുടെ മാതാവ് ബിന്ദുവിന്‍െറ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രി യുവാക്കളുടെ തിരോധാനവുമായി ബന്ധപ്പെട്ട സ്ഥിതിവിവരങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.