ആധാര്‍: കേന്ദ്ര തീരുമാനത്തിന് കേരളത്തിന്‍െറ വിയോജിപ്പ്

ന്യൂഡല്‍ഹി: എല്ലാ ക്ഷേമപദ്ധതികള്‍ക്കും ആധാര്‍ മാനദണ്ഡമാക്കി പണം നേരിട്ട് അക്കൗണ്ടിലത്തെിക്കുന്ന രീതി സാര്‍വത്രികമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് കേരളത്തിന്‍െറ വിയോജിപ്പ്.
അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് പിന്നീട് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് എതിര്‍പ്പറിയിച്ചത്. 96 ശതമാനം ആധാര്‍ എന്‍റോള്‍മെന്‍റ് പൂര്‍ത്തിയാക്കിയ സംസ്ഥാനമാണെന്ന് അഭിമാനത്തോടെ പറഞ്ഞ മുഖ്യമന്ത്രി, സാമ്പത്തിക പങ്കാളിത്തത്തിലും മൊബൈല്‍ വ്യാപനത്തിലും കേരളം മുന്നിലാണെന്നും വ്യക്തമാക്കി.
മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് നൂതന മാര്‍ഗത്തിലൂടെ വേതനം കൈമാറാന്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനവും ഇതാണ്. ഈ നേട്ടങ്ങളെല്ലാം ഉണ്ടെന്നിരിക്കെ തന്നെ നേരിട്ട് പണം അക്കൗണ്ടിലത്തെിക്കുന്ന രീതി നടപ്പാക്കുമ്പോള്‍ ജനസമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ എണ്ണപ്പെടാതെ പോകരുതെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.
സാമ്പത്തിക സ്ഥാപനങ്ങളും പൗരന്മാരും തമ്മില്‍ പൂര്‍ണമായി ബന്ധിപ്പിക്കപ്പെട്ടുവെന്ന് ഉറപ്പാക്കപ്പെടണം. ആകയാല്‍ തൊഴിലുറപ്പ് പദ്ധതിപോലുള്ള സംരംഭങ്ങള്‍ക്ക് ഈ സംവിധാനം നിലവില്‍ നിര്‍ബന്ധമാക്കരുതെന്ന് പിണറായി പറഞ്ഞു.
 പൈതൃകവും ഗ്രാമീണ മേഖലയില്‍ ഏറെ സ്വീകാര്യതയുമുള്ള രാജ്യത്തെ വിപുലമായ തപാല്‍ ശൃംഖല പ്രയോജനപ്പെടുത്തി പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.