അങ്കമാലി: ഫോട്ടോ, വീഡിയോഗ്രാഫി മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തുമെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഫോട്ടോ, വീഡിയോഗ്രാഫി മേഖലക്ക് അനന്ത സാധ്യതകളാണുള്ളത്. അതോടൊപ്പം നിരവധി വെല്ലുവിളികളും നേരിടുന്നുണ്ട്. പാസ്പോര്‍ട്ട് ഫോട്ടോ എന്ന തലത്തില്‍ ആരംഭിച്ച ഫോട്ടോഗ്രാഫര്‍മാരുടെ തൊഴില്‍ മേഖല ഇന്ന് കുത്തകകളാണ് കയ്യടക്കിയിരിക്കുന്നത്. ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡുകള്‍ തുടങ്ങിയവക്ക് ഫോട്ടോ എടുക്കാന്‍ കുത്തകകളെ ഏല്‍പ്പിക്കേണ്ടി വരുന്നത് സര്‍ക്കാരുകളുടെ ദൗര്‍ബല്യമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി അങ്കമാലി ആഡ് ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച ഫോട്ടോ ഫെസ്റ്റ് ഇന്ത്യ-2016 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് തൊഴിലിലായാലും സൂഷ്മതയും കൃത്യതയും കെട്ടുറപ്പും ഉണ്ടെങ്കിലെ വിജയിക്കുകയുള്ളൂ. ഏത് തൊഴില്‍ മേഖലയായാലും അവരുടെ പ്രശ്നങ്ങള്‍ സ്വകാര്യമാക്കി വെച്ചാല്‍ വിജയം കാണില്ല. പൊതുജന ശ്രദ്ധ ആകര്‍ഷിക്കും വിധമാണ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത്. ഫോട്ടോ, വീഡിയോ ഗ്രാഫി മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ഒട്ടേറെ പ്രശ്നങ്ങളാണ് പറയാനുള്ളത്. അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായില്ലെങ്കിലും അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കുന്ന കാര്യം ആലോചിക്കുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
ഫോട്ടോ, വീഡിയോ ഗ്രാഫി മേഖലയുടെ പ്രശ്നങ്ങളെ സംബന്ധിച്ച് ബോധ്യമായെന്നും അവരുടെ പ്രശ്നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ സാന്നിധ്യമുണ്ടായതിനാല്‍ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചടങ്ങില്‍ ഫോട്ടോ, വീഡിയോ ഗ്രാഫര്‍മാര്‍ക്കുള്ള ഉപഹാര വിതരണം നിര്‍വഹിച്ച റോജി എം. ജോണ്‍ എം.എല്‍.എ പറഞ്ഞു. ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം പി.സി. ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. ചീഫ് കോഡിനേറ്റര്‍ വിജയന്‍ മാറഞ്ചേരി സ്വാഗതം പറഞ്ഞു.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രിമോസ് ബെന്‍ യേശുദാസ്, പരമേശ്വര്‍ കര്‍ണാടക, കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷാജു വി. തെക്കേക്കര, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ് ബെന്നി പി. ഇമ്മിട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എ.എം. ഇബ്രാഹിം, എസ്.ഐ.വി.പി.എഫ് ജനറല്‍ സെക്രട്ടറി ബി.എസ്. ശശിധര്‍, കളര്‍ലാബ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് നോബിള്‍, അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ പി.എസ്. ദേവദാസ്, പബ്ലിസിറ്റി ചെയര്‍മാന്‍ സജീര്‍ ചെങ്ങമനാട് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.