കൊച്ചി: പഠിക്കേണ്ട പ്രായത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ നിര്‍ബന്ധിക്കുന്ന അമ്മാവന്മാരോട് പോകാന്‍ പറയെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. വെള്ളിയാഴ്ച എറണാകുളം സെന്‍റ് തെരേസാസ് കോളജില്‍ നടന്ന ലഹരിവിമുക്ത കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനത്തെിയതായിരുന്നു അദ്ദേഹം
സ്ത്രീ ശാക്തീകരണം പ്രധാന പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയ ഋഷിരാജ് സിങ് സര്‍ക്കാര്‍ സര്‍വിസില്‍ എത്ര ശതമാനം സ്ത്രീകളുണ്ടെന്ന് അറിയാമോയെന്ന് വിദ്യാര്‍ഥികളോട് ചോദിച്ചു.
സ്ത്രീ-പുരുഷ അനുപാതത്തില്‍ മുന്നിലാണെങ്കിലും 21.5 ശതമാനം വനിതകള്‍ മാത്രമാണ് സര്‍ക്കാര്‍ സര്‍വിസിലുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. പെണ്‍കുട്ടികള്‍ ബിരുദങ്ങള്‍ നേടാനുള്ള പഠനം മാത്രം പോരാ ജോലി ലഭിക്കുന്നതിനുകൂടിയാവണം പഠിക്കേണ്ടത്. വിവാഹത്തിന്ുമുമ്പ് പഠിക്കാനും ജോലി സമ്പാദിക്കാനും കഴിയണമെന്നും വിവാഹശേഷം പഠനമെന്നത് നടക്കില്ളെന്നും അദ്ദേഹം പറഞ്ഞു. തന്‍െറ മകളുടെ കാര്യത്തിലും ഈ നിലപാടാണ് സ്വീകരിച്ചതെന്നും ഋഷിരാജ് സിങ് വെളിപ്പെടുത്തി.
എന്നാല്‍, സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുമ്പോള്‍ തന്‍െറ ഒരു അമ്മാവന്‍െറ വ്യത്യസ്ത നിലപാടാണ് അദ്ദേഹത്തിനുമുന്നില്‍ ചോദ്യമായി ഒരു വിദ്യാര്‍ഥിനി ഉന്നയിച്ചത്. പെണ്‍കുട്ടികള്‍ 21 വയസ്സ് കഴിഞ്ഞും വിവാഹിതരാകാതെ കുടുംബത്തില്‍ തുടരുന്നത് ഐശ്വര്യക്കേടാണെന്ന് അമ്മാവന്‍ പറഞ്ഞതായി പെണ്‍കുട്ടി ചൂണ്ടിക്കാട്ടി. ആ അമ്മാവനോട് പോകാന്‍ പറ... ഇതാണ് തന്‍െറ ഉത്തരമെന്ന് ഉടന്‍ ഋഷിരാജ് സിങ് പ്രതികരിച്ചു. ഒപ്പം നിറഞ്ഞ കൈയടിയോടെ സദസ്സും. ആ അമ്മാവന്‍െറ അഭിപ്രായം മണ്ടത്തരമാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
കോളജുകളില്‍ ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കണമെന്നും വിദ്യാര്‍ഥിനികളുടെ ഭാരവും രക്തത്തിലെ അരുണരക്താണുക്കളുടെ അളവും പതിവായി പരിശോധിക്കാന്‍ തയാറായാല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് ഗാനമാലപിക്കാന്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും അടുത്ത പരിപാടിയില്‍ തീര്‍ച്ചയായും പാടുമെന്ന് വാക്കുനല്‍കിയായിരുന്നു മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.