കോഴിക്കോട്: വടകരയിലെ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിന്‍െറ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വടകര ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. പെണ്‍കുട്ടിയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നിലത്തെിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. എസ്.എഫ്.ഐക്ക് പുറമേ യൂത്ത ്കോണ്‍ഗ്രസ് ,എ.ഐ.വൈ.എഫ് എന്നീ സംഘടനകളും കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജ് സെക്രട്ടറി പ്രൊഫസര്‍ മുഹമ്മദിനെ മണിക്കൂറുകളോളം തടഞ്ഞ് വെച്ചു.
ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജ് രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനി തോടന്നൂരിലെ ഹസ്നാസിനെ19) വീട്ടിലെ കുളിമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെിയത്. കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോളജില്‍ റാഗിങ് നടന്നിട്ടില്ളെന്നാണ് മാനേജ്മെന്‍റിന്‍െറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.