തിരുവനന്തപുരം: നിര്‍ജീവമായ നിയമസഭാ, മണ്ഡലം കമ്മിറ്റികള്‍ യൂത്ത് കോണ്‍ഗ്രസ് പിരിച്ചുവിടുന്നു. ദേശീയ ജനറല്‍ സെക്രട്ടറി അര്‍ധനാരിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് ഈ തീരുമാനം. ഇതിനുപകരം താല്‍ക്കാലിക സംവിധാനം ഒരുക്കാനും ധാരണയായി. സംഘടനായോഗങ്ങളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്നവരെ ഒഴിവാക്കുമെന്ന് അര്‍ധനാരി ഉറപ്പുനല്‍കി. യോഗത്തില്‍ കെ.എം. മാണിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ വിമര്‍ശവും ഉയര്‍ന്നു.
മാണി യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാനാണെന്നും തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ പോകട്ടെയെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്. സുനില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ നിലപാടിനോട് സംസ്ഥാന സെക്രട്ടറി കെ.പി. അജ്മല്‍ വിയോജിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ വരമ്പത്ത് കൂലി പ്രസംഗം സ്വന്തം അണികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണെന്ന് സംസ്ഥാന സെക്രട്ടറി എന്‍.എസ്. നുസൂര്‍ ഓര്‍മപ്പെടുത്തി. സ്വന്തം അണികള്‍ക്ക് ആത്മവീര്യം നല്‍കുന്ന കോടിയേരിയുടെ വാക്കുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടുപഠിക്കണം. പാര്‍ട്ടി നേതൃത്വം തിരിഞ്ഞുനോക്കാത്ത സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വയം പ്രതിരോധത്തിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ചില സന്ദര്‍ഭങ്ങളിലെ കോണ്‍ഗ്രസ് സമീപനം തെറ്റുന്നതായി സാകിര്‍ നായിക് വിഷയവുമായി ബന്ധപ്പെടുത്തി സംസ്ഥാന ജനറല്‍സെക്രട്ടറി ഇഫ്ത്തിക്കറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.